Skip to main content

ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍

 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) വനിതാശിശുവികസന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ കുട്ടികളിലെ വൈകിയുള്ള ബൗദ്ധിക ശാരീരിക വളര്‍ച്ച (ഗ്ലോബല്‍ ഡെവലപ്‌മെന്റല്‍ ഡിലേ) എന്ത് ചെയ്യണം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഇന്ന് (ജനുവരി  19) രാവിലെ 10.30 മണിക്ക് നിഷ് ക്യാമ്പസില്‍ നടക്കുന്ന സെമിനാറിന് സ്പീച്ച്  ലാംഗേ്വജ് പതോളജിസ്റ്റ് എ.കെ.അശ്വതി നേതൃത്വം നല്‍കും. തല്‍സമയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ജില്ലാ ശിശുസംരക്ഷണ ഓഫീസുകളിലും സെമിനാര്‍ പ്രദര്‍ശിപ്പിക്കും. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ധരുമായി ഓണ്‍ലൈനില്‍ സംശയനിവാരണം നടത്താം.  ഫോണ്‍: 04936 246098 

date