Skip to main content

ഗാന്ധി-നവോത്ഥാന ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

     ഗാന്ധിജിയുടെ 70-ാം രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്നു വരുന്ന ഗാന്ധി-നവോത്ഥാന ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍ വകുപ്പാണ് ചിത്ര പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.  മഹാത്മാഗാന്ധിയുടെ  ചെറുപ്പം മുതല്‍ ജീവിത അവസാനം വരെയുളള  പ്രധാനഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രങ്ങളും രവീന്ദ്രനാഥ ടാഗോര്‍, സരോജിനി നായിഡു, ലേഡി മൗണ്ട് ബാറ്റണ്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.  

ഗാന്ധി ചിത്രങ്ങളോടൊപ്പം വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ആമച്ചാടി തേവന്റെ കണ്ണില്‍ പച്ച ചുണ്ണാമ്പും കമ്പട്ടിക്കറയും ഒഴിച്ച ക്രൂരതയും അയിത്തവും തീണ്ടലുമായി ബന്ധപ്പെട്ട ചിത്രങ്ങളും മലബാറിലെ ക്ഷേത്രപ്രവേശന വിളംബരവും തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരവും എല്ലാം ചിത്ര പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. 

     ഗാന്ധിജി വൈക്കം സന്ദര്‍ശിക്കുമെന്നറിയിച്ച് ഇന്‍സ്‌പെക്ടര്‍ രാമവാര്യര്‍ പോലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ്, വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയിലിലായവര്‍ക്കുള്ള മംഗളപത്രത്തിന്റെ പകര്‍പ്പ്, വീടുകള്‍ ഓടുമേയുന്നതിന് അനുമതി നല്‍കി കൊണ്ടിറക്കിയ നീട്ട് എന്നിവയടക്കം നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുളളത്.

  (കെ.ഐ.ഒ.പി.ആര്‍-84/19)

date