Skip to main content

ദേശീയപാത സ്ഥലമെടുപ്പ് : രണ്ടാംഘട്ട ഹിയറിംഗ് ജനുവരി 21 മുതല്‍ 29 വരെ

 

നാഷനല്‍ ഹൈവേക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട ഹിയറിംഗ്  ജനുവരി 21 മുതല്‍  29 വരെ കോട്ടക്കല്‍ എല്‍.എ(എന്‍.എച്ച്) കാര്യാലയത്തില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. 2018 ഡിസംബര്‍ ആറ് മുതല്‍ ജനുവരി 19 വരെ നടന്ന തിരൂര്‍ താലൂക്കിലെ വിചാരണയില്‍ പങ്കെടുക്കാത്ത. ഭൂഉടമകള്‍ താഴെ കാണിച്ച തീയ്യതികളില്‍ രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്.
പങ്കെടുക്കേണ്ട ഭൂവുടമകളുടെ വില്ലേജ്, തീയതി എന്ന ക്രമത്തില്‍. മാറാക്കര ജനുവരി 21 കല്‍പ്പകഞ്ചേരി ജനുവരി 22 കുറ്റിപ്പുറം, ആതവനാട് ജനുവരി 23 കുറുമ്പത്തൂര്‍ ജനുവരി 24 പെരുമണ്ണ ജനുവരി 28 കാട്ടിപരുത്തി ജനുവരി 29
ഹിയറിംഗിന് എത്തുന്നവര്‍ തഴെ പറയുന്ന രേഖകള്‍ കൂടി ഹാജരാക്കണം.
ഒറിജിനല്‍ ആധാരം, അടിയാധാരം/ പട്ടയം, ഭൂനികുതി രശീത്. 2018-19 (വില്ലേജ് ഓഫീസ്), കൈവശ സര്‍ട്ടിഫിക്കറ്റ്, ബാധ്യത രഹിത സര്‍ട്ടിഫിക്കറ്റ് (വില്ലേജ്), കുടിക്കട സര്‍ട്ടിഫിക്കറ്റ് (കുറഞ്ഞത് 15 വര്‍ഷം), കെട്ടിട നികുതി രശീത് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ഭൂ ഉടമ ജീവിച്ചിരിപ്പില്ലെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റും അനന്തരാവകാശ സര്‍ട്ടിഫിക്കറ്റും, ഭൂവുടമക്ക് ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പവര്‍ ഓഫ് അറ്റോര്‍ണി (നോട്ടറി മുമ്പാകെയുളളത്), തിരിച്ചറിയല്‍ രേഖ - ആധാര്‍ കാര്‍ഡ്/ പാന്‍ കാര്‍ഡ്/ ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, ബാങ്ക് അക്കൗണ്ട്  ഐ.എഫ്.സി. കോഡ് സഹിതം.

 

date