Skip to main content

ഭരണഘടന സാക്ഷരതാ സന്ദേശയാത്രയ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി

കേരള നിയമസഭ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന  ഭരണഘടനാ സാക്ഷരതാ സന്ദേശ യാത്രക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല  നയിക്കുന്ന യാത്രയെ ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സി.ഷീബ, കൊണ്ടോട്ടി പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട്, ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷജിനി ഉണ്ണി, ജില്ലാ പഞ്ചായത്ത് അംഗം സറീന ഹസീബ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.അപ്പുട്ടി, ചെറുകാവ് പഞ്ചായത്ത് അംഗം പി.വി.എ. ജലീല്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സജി തോമസ്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ രമേശ് കുമാര്‍, പ്രേരകുമാര്‍, പഠിതാക്കള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
തുടര്‍ന്നു കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ നടന്ന ആദ്യ സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സി.ഷീബ അധ്യക്ഷത വഹിച്ചു.
മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന സ്വീകരണ സമ്മേളനം പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍ വി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന ടീച്ചര്‍, മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലീം കുരുവമ്പലം, വെട്ടം ആലിക്കോയ, എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുബൈദ, മലപ്പുറം നഗരസഭ സ്ഥിര സമിതി ചെയര്‍പേഴ്സണ്‍ ഫസീന കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
മഞ്ചേരിയില്‍ നടന്ന സ്വീകരണ സമ്മേളനം അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.എം.സുബൈദ അധ്യക്ഷത വഹിച്ചു. വൈസ്ചെയര്‍മാന്‍ വി.പി.ഫിറോസ്, നഗരസഭ സ്ഥിര സമതി ചെയര്‍മാന്‍മാരായ വല്ലാഞ്ചിറ മുഹമ്മദലി, സാബിറ കുരിക്കള്‍ എന്നിവര്‍ സംസാരിച്ചു
പെരിന്തല്‍മണ്ണ കോടതിപ്പടിയില്‍ നടന്ന സ്വീകരണസമ്മേളനം എം.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്ഥിരസമിതി കമ്മിറ്റി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ,എം. അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

 

date