Skip to main content

സ്വാമി ആനന്ദ തീര്‍ത്ഥന്‍ അനുസ്മരണ സമ്മേളനവും  പന്തിഭോജനവും

കേരള ഫോക്‌ലോര്‍ അക്കാദമി,  ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, പുരോഗമന കലാസാഹിത്യ സംഘം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന  സ്വാമി ആനന്ദ തീര്‍ത്ഥന്‍ അനുസ്മരണ സമ്മേളനവും  കൊടക്കാട്  പന്തിഭോജനത്തിന്റെ 80 ാം വാര്‍ഷികാഘോഷവും ഇന്ന്(20) വെള്ളച്ചാലില്‍ നടക്കും. അനുസ്മരണ സമ്മേളനം രാവിലെ 10ന്  പി കരുണാകരന്‍ എം പി, ടി പത്മനാഭന്‍, ജസ്റ്റിസ് നാഗമോഹന്‍ ദാസ് എന്നിവര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.  കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍,കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം ഇ പി രാജഗോപാലന്‍ തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാമി ആനന്ദതീര്‍ത്ഥനും കേരളീയ നവോത്ഥാനവും എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടിവി ശ്രീധരന്‍മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും. രവീന്ദ്രന്‍ കൊടക്കാട് സ്വാഗതവും എന്‍ രവീന്ദ്രന്‍ നന്ദിയും പറയും.  തുടര്‍ന്ന് പന്തീഭോജനം നടക്കും.
      ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് അംഗം ഡോ  വി പി പി മുസ്തഫയുടെ അധ്യക്ഷതയില്‍  നടക്കുന്ന സെമിനാറില്‍ പന്തിഭോജനവും കൊടക്കാട് സമ്മേളനവും എന്ന വിഷയത്തില്‍ കെ പി സതീഷ് ചന്ദ്രനും സ്ത്രീ മുന്നേറ്റവും കൊടക്കാട് ഗ്രാമവും എന്ന വിഷയത്തില്‍ ഡോ ടി കെ ആനന്ദിയും പന്തിഭോജനം സാഹിത്യത്തില്‍ എന്ന വിഷയത്തില്‍ അശോകന്‍ ചരുവിലും സ്ത്രീ നവോത്ഥാന പ്രക്രിയയിലൂടെ എന്ന വിഷയത്തില്‍ ഡോ ആര്‍ രാജശ്രീയും  അവതരണം നടത്തും.സി എം വിനയചന്ദ്രന്‍ സ്വാഗതവും ഇ കുഞ്ഞികൃഷ്ണന്‍ നന്ദിയും പറയും.

date