Skip to main content

ചിറ്റൂർ ബ്ലോക്കിലെ ജലവിഭവ പഠനം ഉദ്ഘാടനം 21 ന്

 

സംസ്ഥാന ഭൂവിനിയോഗ ബോർഡ് ഹരിതകേരള മിഷനുമായി ചേർന്ന് ചിറ്റൂർ ബ്ലോക്കിൽ നടത്തുന്ന ജലവിഭവ പഠനത്തിന്റെ ഉദ്ഘാടനവും ഏകദിന ശിൽപശാലയും ഈ മാസം 21 ന് രാവിലെ 10 ന് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അദ്ധ്യക്ഷത വഹിക്കും. മലമ്പുഴ, ചിറ്റൂർ, കാസർഗോഡ് ബ്ലോക്കുകളിലെ ഉപരിതല-ഭൂഗർഭജല സ്രോതസുകളുടെ ലഭ്യത, നിലവിലുള്ള അവസ്ഥ, പരിപാലന മുറകൾ തുടങ്ങിയ വിവരങ്ങൾ സർവ്വെയിലൂടെ ശേഖരിച്ച് ശാസ്ത്രീയ നിഗമനങ്ങളും തദ്ദേശവാസികളുടെ അഭിപ്രായങ്ങളും സമന്വയിപ്പിച്ച് അനുയോജ്യമായ സംരക്ഷണ പ്രവർത്തനങ്ങളുടെ കർമ്മ പദ്ധതി തയ്യാറാക്കും.

പി.എൻ.എക്സ്. 208/19

date