Skip to main content

ഗാന്ധി സ്മൃതി ഖാദി മേള ജനുവരി 21 മുതല്‍

ഗാന്ധിജിയുടെ 150ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ഖാദി ബോര്‍ഡും പയ്യന്നൂര്‍ ഖാദി കേന്ദ്രവും സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി ഖാദി മേള 2019ന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി 21 രാവിലെ 11 മണിക്ക് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. വി. സുമേഷ്, ഖാദിബോര്‍ഡ് മെമ്പര്‍ കെ. ധനന്‍ജയന്‍, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക് തുടങ്ങിയവര്‍ പങ്കെടുക്കും.

ഫെബ്രുവരി 6  വരെ കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയിലാണ് മേള. ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും 1000 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 100 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഖാദി കോട്ടണ്‍, മസ്ലിന്‍, കാവി മുണ്ടുകള്‍, ഖാദി റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഗുണമേന്‍മയുള്ള കിടക്ക, തലയിണ, തേന്‍, എള്ളെണ്ണ, സോപ്പ്, പ്രകൃതിദത്തമായ പട്ടുനൂലില്‍ നെയ്‌തെടുക്കുന്ന പയ്യന്നൂര്‍ പട്ടുസാരികള്‍ തുടങ്ങിയവ മേളയില്‍ ലഭിക്കും. ഗാന്ധി സ്മൃതി ഖാദി മേളയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പുതുതലമുറയെ ഖാദിയിലേക്ക് കര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ എസ്.എന്‍.കോളേജ്, കൃഷ്ണമേനോന്‍ വനിതാ കോളേജ്, പയ്യന്നൂര്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രദര്‍ശന വിപണനവും നടത്തും. 

 

date