Skip to main content

പദ്ധതി നിര്‍വ്വഹണത്തില്‍ ശ്രദ്ധ ചെലുത്തണം : ജില്ലാ ആസൂത്രണ സമിതി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന്‌ ജില്ലാ ആസൂത്രണ സമിതി. പദ്ധതികള്‍ ഏറ്റെടുക്കാനും സംയുക്ത പ്രോജക്‌ടുകള്‍ ഏറ്റെടുത്ത്‌ നടത്താനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാവണമെന്നും യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷയും ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ടുമായ മേരി തോമസ്‌ നിര്‍ദ്ദേശിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാപഞ്ചായത്ത്‌ 51 ശതമാനം പദ്ധതി തുക ചെലവഴിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. 
ഗ്രാമപഞ്ചായത്തുകളില്‍ പൂമംഗലം ഗ്രാമപഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ വെങ്കിടങ്ങ്‌, നഗരസഭയില്‍ കൊടുങ്ങല്ലൂര്‍ എന്നിവയാണ്‌ 2018-19 വര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ക്കായി കൂടുതല്‍ തുക ചെലവഴിച്ചിട്ടുള്ളത്‌. വടക്കാഞ്ചേരി നഗരസഭ, അടാട്ട്‌ ഗ്രാമപഞ്ചായത്ത്‌, ചേര്‍പ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്നിവയുടെ വാര്‍ഷിക പദ്ധതി ഭേദഗതിയും യോഗം അംഗീകരിച്ചു. ജില്ലാ പ്ലാനിങ്‌ ഓഫീസര്‍ ടി. ആര്‍ മായ, ഗവ. നോമിനി എം.എന്‍ സുധാകരന്‍, ഡിപിസി അംഗം വര്‍ഗീസ്‌ കണ്ടംകുളത്തി, ശിവപ്രിയ, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date