Skip to main content

പട്ടയമേളയില്‍ 9032 പട്ടയങ്ങള്‍ വിതരണം ചെയ്യും :  ജില്ലാകളക്‌ടര്‍

തിങ്കളാഴ്‌ച (ജനുവരി 21) തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പട്ടയമേളയില്‍ വനഭൂമി, പുറമ്പോക്ക്‌ പട്ടയങ്ങള്‍ ഉള്‍പ്പെടെയുള്ള 9032 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന്‌ ജില്ലാ കളക്‌ടര്‍ ടി. വി അനുപമ അറിയിച്ചു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പട്ടയം കൈപ്പറ്റാന്‍ അറിയിപ്പ്‌ ലഭിച്ചവര്‍ തിരിച്ചറിയല്‍ രേഖ സഹിതം തിങ്കളാഴ്‌ച രാവിലെ 9 ന്‌ ടൗണ്‍ഹാളില്‍ എത്തണമെന്നും ജില്ലാ കളക്‌ടര്‍ അറിയിച്ചു. 
രാവിലെ 10 ന്‌ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ്‌മന്ത്രി ഇ ചന്ദ്രശേഖരന്‍ പട്ടയമേള ഉദ്‌ഘാടനം ചെയ്യും. കൃഷി വകുപ്പ്‌മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി ഏ സി മൊയ്‌തീന്‍, പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌, കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍, എം പിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും കളക്‌ടര്‍ അറിയിച്ചു. 
 

date