Skip to main content

പകര്‍ച്ചവ്യാധി- ഹോട്ടലുകളിലും കൂള്‍ബാറുകളിലും പരിശോധന കര്‍ശനമാക്കും:  ജില്ലാ കളക്ടര്‍ 

 

    ജില്ലയില്‍ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, മറ്റു ഭക്ഷണപാനീയ വിതരണ സ്ഥാപനങ്ങള്‍, ഐസ് പ്ലാന്റുകള്‍ എന്നിവിടങ്ങളിലെ പരിശോധന കര്‍ശന മാക്കുമെന്ന് ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ബാബു പറഞ്ഞു. ലൈസന്‍സ്, ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ് എന്നിവ നിര്‍ബന്ധമാക്കും. കളക്‌ട്രേറ്റില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി നിയന്ത്രണ കര്‍മ്മ പരിപാടി ആരോഗ്യ ജാഗ്രത 2019 ന്റെ ജില്ലാതല ഏകോപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ഞപ്പിത്ത രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ശുദ്ധജല ലഭ്യത കുറവുളള സ്ഥലങ്ങളില്‍ ശുദ്ധജല വിതരണം ഉറപ്പു വരുത്താനും മതിയായ അളവില്‍ ജലം ക്ലോറിനേറ്റ് ചെയ്യുന്നതിനും പൈപ്പ് ലൈനില്‍ അറ്റകുറ്റ പണികള്‍ നിര്‍വ്വഹിക്കുന്നതിനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. കുരങ്ങുപനിക്കെതിരെ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ ജാഗ്രത 2019 ന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ കെ. ആര്‍ രാജന്‍ അവതരിപ്പിച്ചു. ആരോഗ്യ സന്ദേശ ജാഥ, വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ എല്‍.പി.സ്‌കൂള്‍ കുട്ടികളില്‍ നടത്തുന്ന മന്ത് രോഗ നിര്‍മ്മാര്‍ജ്ജന സര്‍വ്വെ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍  ജില്ലാ മലേറിയ ഓഫീസര്‍ സി. കെ അനില്‍ കുമാര്‍ അവതരിപ്പിച്ചു. 

                                                              (കെ.ഐ.ഒ.പി.ആര്‍-86/19)

date