Skip to main content

ദുരന്ത ലഘൂകരണത്തിനായി പരിശീലനവും റോഡ്‌ഷോയും

 

കേരള പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദുരന്തങ്ങളെ അതിജീവിക്കുന്ന പാര്‍പ്പിട നിര്‍മ്മാണ രീതികളെ കുറിച്ചും ദുരന്ത ലഘൂകരണത്തെക്കുറിച്ചുമുളള റോഡ് ഷോ എഡിഎം അലക്‌സ് ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. 20, 21 തീയതികളില്‍ ജില്ലിയിലുടനീളം റോഡ് ഷോ പ്രദര്‍ശനത്തിനെത്തും. ഇത് സംബന്ധിച്ച പരിശീലനം ജനുവരി 22, 23 തീയതികളില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. സംസ്ഥാന സര്‍ക്കാര്‍, കേരള പുനര്‍ നിര്‍മ്മാണ പദ്ധതി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം എന്നിവ സംയുക്തമായാണ്  പരിപാടി സംഘടിപ്പിക്കുന്നത്. 

                                                               (കെ.ഐ.ഒ.പി.ആര്‍-87/19)

date