Skip to main content

ഊര്‍ജിത നികുതി പിരിവ്

 

ഓല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഊര്‍ജിത നികുതി പിരിവുമായി ബന്ധപ്പെട്ട് ഇന്ന് മുതല്‍ 28 വരെ വിവിധ കേന്ദ്രങ്ങളില്‍ കളക്ഷന്‍ ക്യാമ്പുകള്‍ നടത്തും. നികുതി ദായകര്‍ക്ക് ഏതു കളക്ഷന്‍ സെന്ററിലും നികുതി ഒടുക്കാവുന്നതാണ്. 

22ന് ചീക്കനാല്‍ ജംഗ്ഷന്‍, വാഴമുട്ടം ഗവണ്‍മെന്റ് യുപി സ്‌കൂള്‍, 23ന് വാഴമുട്ടം സൊസൈറ്റി സെന്റര്‍, ചീക്കനാല്‍ അനുപമ ജംഗ്ഷന്‍, 24ന് ഓമല്ലൂര്‍ അമ്പല ജംഗ്ഷന്‍, പുത്തന്‍പീടിക എം.എസ്.സി എല്‍.പി സ്‌കൂള്‍, 25ന് പറയനാലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, 28ന് ഷട്ടര്‍ ജംഗ്ഷന്‍, മുള്ളനിക്കാട് പള്ളി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് നികുതി പിരിവ് കേന്ദ്രങ്ങള്‍.            (പിഎന്‍പി 236/19)

date