Skip to main content

ലോണിലൂടെ ലഭിച്ചത് പുതുജീവിതം

 

വെള്ളം വീടിന്റെ മുക്കാല്‍ ഭാഗത്തോളം പെട്ടെന്ന് കയറിയപ്പോള്‍ വീട്ടുപകരണങ്ങളോ, ജീവനോപാധികളോ ഒന്നും എടുക്കാന്‍ കഴിയാതെയാണ് അഭയം തേടി ക്യാമ്പിലേക്ക് പോയത്. ഒരാഴ്ചയ്ക്ക് ശേഷം തിരികെ വീട്ടിലെത്തിയപ്പോള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടുസാധനങ്ങളും മറ്റും ഉപയോഗശൂന്യമായി കിടക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞ് പോയെന്ന് കുമ്പഴ ഇരുപതാംവാര്‍ഡില്‍ താമസിക്കുന്ന ഗീത ഗിരീഷ് പറയുന്നു.

 ജീവിതം ഒന്ന് മുതല്‍ എങ്ങനെ തുടങ്ങണമെന്ന് അറിയില്ലായിരുന്നു. അപ്പോഴാണ് അയല്‍ക്കൂട്ടം വഴി റീസര്‍ജന്റ് കേരളാ ലോണ്‍ സ്‌കീം ലഭിച്ചത്. അതുപയോഗിച്ച് ടി.വി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, മോട്ടോര്‍ തുടങ്ങി എല്ലാം വാങ്ങി. കിണറ്റില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങളും നീക്കം ചെയ്തു. ഐ.ഡി.ബി.ഐ ബാങ്ക് വഴിയാണ് ലോണ്‍ ലഭിച്ചത്. നിലവിലുള്ള ലിങ്കേജ് ലോണ്‍ ഉള്‍പ്പെടെ പത്ത് ലക്ഷം രൂപ ഇരുപതാംവാര്‍ഡിലെ ധന്യ കുടുംബശ്രീയിലെ ഒന്‍പത് അംഗങ്ങള്‍ക്ക് ലഭിച്ചു. കൂലിപ്പണിക്കാരായ ഗൃഹനാഥന്‍മാരെ ബുദ്ധിമുട്ടിക്കാതെ റീസര്‍ജന്റ് കേരളാ ലോണ്‍ സ്‌കീം വഴി വീട്ടുപകരണങ്ങളെല്ലാം വാങ്ങാന്‍ സാധിച്ചതിന്റെ സന്തോഷം ഇവരുടെ വാക്കുകളില്‍ നിറയുന്നു.                                               (പിഎന്‍പി 238/19)

date