Skip to main content

റേഷന്‍ കാര്‍ഡ് വിതരണം

 

പുതിയതായി റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ആഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്ന യോഗ്യമായ എല്ലാ അപേക്ഷകളിലും റേഷന്‍ കാര്‍ഡ് തയ്യറായിട്ടുണ്ട്.  അപേക്ഷകരോ, കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളോ തിരിച്ചറിയല്‍ രേഖകളും കുടുംബ കാര്‍ഡുമായി എത്തി പുതിയ റേഷന്‍ കാര്‍ഡ് കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ആഫീസര്‍ അറിയിച്ചു.  മുന്‍ഗണനാ കാര്‍ഡുകള്‍ക്ക്  50 രൂപയും പൊതു വിഭാഗം കാര്‍ഡുകള്‍ക്ക്  100 രൂപയുമാണ് ഫീസ്.

നിലവിലുള്ള റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍, അംഗങ്ങളെ ചേര്‍ക്കല്‍, കുറയ്ക്കല്‍ മറ്റ് താലൂക്കുകളിലേക്കുള്ള മാറ്റം എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക്  കുടുംബ കാര്‍ഡുകമായി എത്തി സര്‍ട്ടിഫിക്കറ്റുകളും തിരുത്തലുകളും രേഖപ്പെടുത്തി വാങ്ങാം.

ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവര്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ അസല്‍ രേഖകള്‍ ഹാജരാക്കി ആഫീസില്‍  നിന്നും പുതിയ കാര്‍ഡുകള്‍ വാങ്ങാവുന്നതാണെന്നും താലൂക്ക് സപ്ലൈ ആഫീസര്‍ അറിയിച്ചു.                                                     (പിഎന്‍പി 239/19)

date