Skip to main content

മത്സ്യകര്‍ഷകര്‍ക്ക് ബോധവത്ക്കരണ പരിപാടി

 

പുതിയതായി മത്സ്യകൃഷി ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ക്ക് മത്സ്യകൃഷിയിലെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ബ്ലോക്കുതലത്തില്‍ ബോധവത്ക്കരണ പരിപാടി നടത്തിവരുന്നു. റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, പടുതാക്കുളത്തിലെ മത്സ്യകൃഷി, ഗിഫ് തിലാപ്പിയ മത്സൃകൃഷി തുടങ്ങിയവയെക്കുറിച്ച് പരിപാടിയില്‍ വിശദീകരിക്കും. ഈ മാസം 24ന് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയത്തിലും 25ന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും പരിപാടി നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ജില്ലാ ഫിഷറീസ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0468 2223134.                          (പിഎന്‍പി 240/19)

date