Skip to main content

ഏകദിന ശില്‍പശാല: സംഘാടക സമിതി രൂപീകരിച്ചു

ജില്ലയില്‍ ഹരിതകേരളം മിഷന്റെ ഭാഗമായി ജലസംരക്ഷണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിനുള്ള ഏകദിന ശില്പശാല   ജനുവരി 30 നു രാവിലെ 10 മുതല്‍ നാല് വരെ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തും. മാലിന്യസംസ്‌കരണം, കൃഷി എന്നീ മേഖലകളെ കൂടി സംയോജിപ്പിച്ചുകൊണ്ട് നടത്തിയ സമഗ്ര ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതല ജലസംഗമത്തില്‍ ഉള്‍പ്പെടുത്തും.
പരിപാടിയുടെ നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും ജില്ലാ കലക്ടര്‍ ജനറല്‍ കണ്‍വീനറുമായി  സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി  ഉണ്ണികൃഷ്ണന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന  യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ്  കമ്മിറ്റി അധ്യക്ഷ•ാരായ ഉമ്മര്‍ അറയ്ക്കല്‍, വി.സുധാകരന്‍, അനിത കിഷോര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഹരിത കേരളം മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ പി .രാജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. ജഗല്‍ കുമാര്‍, ജനപ്രതിനിധികള്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date