Skip to main content

ചീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നാടിന് സമര്‍പ്പിച്ചു

ചീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടോദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വ്വഹിച്ചു. 1.25 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ ചീക്കോട് മുണ്ടക്കലിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഇ. അഹമ്മദ്  മെമ്മോറിയല്‍ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം ടി.വി ഇബ്രീഹം എം.എല്‍.എയും കൊലത്തിക്കല്‍ മമ്മദ്കുട്ടി ഹാജി മെമ്മോറിയല്‍ മീറ്റിങ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനും നിര്‍വ്വഹിച്ചു.  ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.വി മനാഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരതാട്ടുതൊടി ഷരീഫ, കീഴ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി, അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് എം.പി രമ, മുതുവല്ലൂര്‍ പഞ്ചായത്ത്പ്രസിഡന്റ് കെ.എ സഗീര്‍, ടി. മരക്കാരുട്ടി, എം.പി മുഹമ്മദ്, എളങ്കയില്‍ മുംതാസ്, ജൈസല്‍ എളമരം, ടി.കെ സാജിദ, പൊന്നാടന്‍ ഷാഹുല്‍ ഹമീദ്, എം. മുഹമ്മദലി, എടശ്ശേരി റസിയ, മെമ്പര്‍മാരായ സമദ് പൊന്നാട്, അസ്ലം മാസ്റ്റര്‍, ശ്രീജ, താഹിറ, സാജിദ, സൈനബ, നാരാണയന്‍, ധന്യ, സി.സി ഉമ്മര്‍, നസീറ, ബുഷറ, സുലോചന, മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date