Skip to main content

നയി മന്‍സില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

 

ന്യൂനപക്ഷ സമുദായത്തിന്റെ വിദ്യാഭ്യാസ നിലവാരവും ജീവനോ പാധിയും മെച്ചപ്പെടുത്താനായി ലോക ബാങ്ക് സഹകരണത്തോടെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കുന്ന നയി മന്‍സില്‍ പദ്ധതിയുടെ ജില്ലാ പഞ്ചായത്ത് കരിപ്പൂര്‍ ഡിവിഷന്‍ തല ഉദ്ഘാടനം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി നിര്‍വ്വഹിച്ചു. ന്യൂനപക്ഷ ഉന്ന മനത്തിനായി ജോലിസാധ്യതകളുള്ള പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ എല്ലാവിധ സഹകരണവും പിന്തുണയും നല്‍കുമെന്ന് എം.പി പറഞ്ഞു. കൊട്ടപ്പുറം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊട്ടപ്പുറം ജി.വി. എച്ച്. എസ്. സ്‌കൂളിലാണ് ഡിവിഷന്‍ തല സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.  100 പഠിതാക്കള്‍ നിലവിലുണ്ട്. സ്‌കൂളില്‍ നിന്നു കൊഴിഞ്ഞു പോയ ന്യൂനപക്ഷ സമുദായ യുവതി, യുവാക്കള്‍ക്ക് നാഷനല്‍ ഓപ്പണ്‍ സ്‌കൂള്‍ പോലുള്ള ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിലൂടെ എട്ടാം ക്ലാസോ പത്താം ക്ലാസോ സര്‍ട്ടിഫിക്കറ്റ് നേടുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. വിപണിയില്‍ ഏറ്റവും ആവശ്യമുള്ള സംയോജിത കഴിവുകളാണ് പദ്ധതിയുടെ ഭാഗമായി പരിശീലിപ്പിക്കുന്നത്. ഒമ്പത് മാസത്തെ  ക്ലാസിനൊപ്പം മൂന്ന് മാസം തൊഴില്‍ പരിശീലനവും നല്‍കും. പദ്ധതി പൂര്‍ത്തികരിക്കുന്നവര്‍ക്ക് 10500 രൂപ സ്‌റ്റൈപെന്റും ലഭിക്കും. തൊഴില്‍ ആരംഭിക്കുന്നവര്‍ക്ക് ഗ്രാന്റും ലഭിക്കും. കരിപ്പൂര്‍ ഡിവിഷനില്‍ കൊട്ടപ്പുറം ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നീറാട് ബ്ലോസം കോളേജ് എന്നിവയിലെ എന്‍.എസ്. എസ് വളണ്ടിയര്‍മാരുടെയും, സ്വിംഗ് കേരള ചാരിറ്റബിള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ സര്‍വ്വേ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.  പഠിതാക്കള്‍ക്കുള്ള ആദ്യ ഗഡുവായ 4500 രൂപ സ്റ്റൈപെന്റ് വിതരണവും, പുസ്തകവിതരണവും എം.പി നിര്‍വ്വഹിച്ചു. ചടങ്ങില്‍ പദ്ധതി വിജയത്തിന് മികച്ച സേവനം ചെയ്തവര്‍ക്ക് ഉപഹാര വിതരണവും നടന്നു. പദ്ധതി നടപ്പിലാക്കിയ ഡിവിഷര്‍ മെമ്പര്‍ സറീന ഹസീബ്, പദ്ധതി കോ ഓര്‍ഡിനേറ്റര്‍ റജ്വ പന്നിയങ്കര എന്നിവര്‍ക്കജല്പ പഠിതാക്കളുടെ സ്നേഹോപഹാരവും എം.പി കൈമാറി.

കൊണ്ടേട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട്, പുളിക്കല്‍ ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് ഷറീന  അസീസ്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി ചെയര്‍മാന്‍ പി.അബ്ദുല്‍ ഖാദര്‍, ചെറുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി ചെയര്‍പേഴ്സണ്‍ എം.ഡി.സുലൈഖ, കൊണ്ടോട്ടി ബ്ലോക്ക് മെമ്പര്‍ പി.തങ്ക, താലൂക്ക്ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ വി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എന്‍.ചന്ദ്രന്‍ നായര്‍, പി.ടി.എ പ്രസിഡന്റ് പി.വി.സലാഹുദ്ദീന്‍, പി.വി.അഹമ്മദ്സാജു, എ.എ. സലാം, ആമിന മജീദ്, എം. സുബൈദ എന്നിവര്‍ പങ്കെടുത്തു.

 

date