Skip to main content

താഴേക്കോട് ജി.എം.എല്‍.പി സ്‌കൂളില്‍ കെട്ടിടശിലാസ്ഥാപനം നാളെ (ജനുവരി 22)

 

താഴേക്കോട് ജി.എം.എല്‍.പി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം നാളെ  വൈകീട്ട് മൂന്നിന് മഞ്ഞളാം കുഴി അലി എം എല്‍ എ നിര്‍വ്വഹിക്കും. താഴേക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ച ഒരു കോടി രൂപയുടെ ഏഴ് ക്ലാസ്മുറികളാണ്  സ്‌കൂളില്‍ നിര്‍മ്മിക്കുന്നത്.  കൂടാതെ സ്പോണ്‍സര്‍മാര്‍ സമര്‍പ്പിക്കുന്ന പ്രവേശനകവാടം, കൊടി മരം,  വാട്ടര്‍ പ്യൂരിഫയര്‍  എന്നിവയുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വ്വഹിക്കും. പൊതു സമൂഹത്തില്‍ നിന്നും ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ച 46  ലക്ഷം രൂപ ഉപയോഗിച്ച് ഹൈടെക് ക്ലാസ്മുറികള്‍, ലാബ്, ലൈബ്രറി, സി.സി.ടി.വി, ആകര്‍ഷകമായ പഠനാന്തരീക്ഷം, കളിമുറ്റം എന്നിവ ഇതിനോടകം ക്രമീകരിക്കാന്‍ സ്‌കൂളിന് കഴിഞ്ഞു. പ്രീ പ്രൈമറി, എല്‍.പി. വിഭാഗത്തിലായി 673 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിന് 107 വര്‍ഷത്തെ പഴക്കമുണ്ട്.

 

date