Skip to main content

ചെറുകാവില്‍ സൗജന്യ കലാപരിശീലനം

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ സംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ കലാപരിശീലനം ചെറുകാവ് പഞ്ചായത്തില്‍ ആരംഭിച്ചു. പേങ്ങാട് ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ യുപി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു.
പരിപാടിയില്‍ ചെറുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എ.സിന്ധു, സ്ഥിര സമിതി ചെയര്‍മാന്‍ പി.കെ അബ്ദുല്ലകോയ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.അപ്പുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി.എ. ജലീല്‍, ബദറു പേങ്ങാട്, പി.പി.ശ്രീനിവാസന്‍, കോപ്പിലാന്‍ മന്‍സൂറലി, അജിത് കല്ലട, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ നിഷാദ്, ഇന്‍സ്ട്രക്ടര്‍  രഞ്ജിത തുടങ്ങിയവര്‍ സംസാരിച്ചു.

 

date