Skip to main content

ശീതകാല പച്ചക്കറി കൃഷി വിളവെടുപ്പുനടത്തി

 

മാന്തുക ഗവ.യു.പി സ്‌കൂളില്‍ ശീതക്കാല പച്ചക്കറി കൃഷി വിളവെടുപ്പുനടത്തി. കാബേജ്, തക്കാളി ചീര, വെണ്ട, മത്തന്‍, വെള്ളരി,മുളക്, വഴുതനം എന്നീ ഇനങ്ങളാണ്       സ്‌കൂള്‍ കൃഷിത്തോട്ടത്തില്‍ നട്ടത്. വിഷ രഹിത പച്ചക്കറി സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിയില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. കുളനട കൃഷി ഭവന്റെയും സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെയും സഹായത്തോടെയാണ് കൃഷി നടത്തിയത്. കൃഷിഭവന്‍ ലഭ്യമാമാക്കിയ വിത്തുകളും ജൈവവളവും ജൈവ കീടനാശിനിയുമാണ് ഉപയോഗിച്ചത്. 

വിളവെടുപ്പുത്സവം കുളനട കൃഷി ഓഫീസര്‍ നസീറബീഗം ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ശ്രീമതി പി.എസ് താര, പ്രഥാനാധ്യാപകന്‍ സുദര്‍ശനന്‍പിള്ള, അധ്യാപകരായ ഗീത ദേവി, ഷീജ ജയലക്ഷ്മി, മഞ്ജു റാണി, രാജി മോള്‍, കലാ ഭാസ്‌കരന്‍, ശുഭാകുമാരി, ബിജു, രാജന്‍, നീതു, അമ്പിളി എന്നിവര്‍ പങ്കെടുത്തു.          (പിഎന്‍പി 244/19)

date