Skip to main content

പ്രവാസി പരാതിപരിഹാര കമ്മിറ്റിയോഗം ചേര്‍ന്നു

 

ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ രണ്ടാമത് യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍.അബൂബക്കറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പ്രതിനിധി, സര്‍ക്കാ പ്രതിനിധികളായ സജി ജോണ്‍സണ്‍, പീറ്റര്‍ മാത്യു, സുധ രഞ്ചന്‍ എന്നിവര്‍ പങ്കെടുത്തു. 

ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി പ്രവാസികളെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളിലുണ്ടാകുന്ന പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഒരു സംവിധാനമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് പ്രവാസികളില്‍ കൃത്യമായ അറിവില്ലെന്നും അതിനാല്‍ ഇത് സംബന്ധിച്ച് വ്യാപക പ്രചരണം നല്‍കാം യോഗം തീരുമാനിച്ചു. പ്രവാസികള്‍ക്കുണ്ടാകുന്ന പരാതികള്‍ അതത് ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും നേരിട്ട് നല്‍കാം. ലഭിച്ച പരാതികള്‍ തൊട്ടടുത്ത മാസത്തെ കമ്മിറ്റിയില്‍ പരിഗണിച്ച് സാധ്യമായ പരിഹാരം ഉണ്ടാക്കുന്നതിനും യോഗം തീരുമാനിച്ചു. പ്രവാസി ജീവിതം അവസാനിപ്പിച്ച് തിരികെ മടങ്ങി വന്ന പൗരന്മാരുടെ പേര് റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തി റേഷന്‍ ആനുകൂല്യം ലഭിക്കുന്നതിന് സാധ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. 

                   (പിഎന്‍പി 246/19)

date