Skip to main content

ക്വിസ് മത്സരം

 

ജില്ലയില്‍ 9-12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമ്മതിദായകരുടെ ദേശീയ ദിനാചരണത്തിന്റെ ഭാഗമായി നാളെ (23) ഡ്രായിംഗ് ആന്‍ഡ് പെയിന്റിംഗ് മത്സരവും 24ന് ക്വിസ് മത്സരവും നടത്തും. കളക്ടറേറ്റ് കവാടത്തിന് സമീപമുള്ള പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ രാവിലെ 10.30 മുതല്‍ ഒന്ന് വരെയാണ് മത്സരം നടത്തുക. ക്വിസ് മത്സരത്തിന് ഒരു സ്‌കൂളില്‍ നിന്ന് രണ്ട് പേര്‍ അടങ്ങുന്ന ടീമിന് പങ്കെടുക്കാം. പങ്കെടുക്കുന്നവരുടെ പട്ടിക ഇന്ന് കളക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0468 2224256.            (പിഎന്‍പി 247/19)

date