Skip to main content

നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും

 നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 15-29 വയസ്സ് പ്രായമുള്ള യുവതീ -യുവാക്കള്‍ക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും.   ഈ മാസം 26 മുതല്‍ 28 വരെ പടന്ന ഷറഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് ക്യാമ്പ്. താമസവും ഭക്ഷണവും സൗജന്യമാണ്.പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ജനുവരി 24 നകം ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍, നെഹ്‌റു യുവ കേന്ദ്ര, സിവില്‍ സ്റ്റേഷന്‍, കാസര്‍കോട് എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്  -9747321959  

date