Skip to main content

നൈപുണ്യ വികസന പരിശീലനം

 ട്രാന്‍സ്‌ജെന്‍ഡറുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി സി സ്റ്റെഡ് മുഖേന  സംഘടിപ്പിക്കുന്ന നൈപുണ്യവികസന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഈ മാസം 25 ന് സി സ്റ്റെഡ് മുഖേന കോഴിക്കോട് മേഖലാ അസിസ്റ്റന്റ് ഡയറക്ടര്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള ട്രാന്‍സ്‌ജെന്‍ഡറുകള്‍ അപേക്ഷ നാളെ(23 )വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.  അപേക്ഷാ ഫോം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും.

date