Skip to main content

കെ മാറ്റ് കേരള: അപേക്ഷകൾ സമർപ്പിക്കാൻ 10 ദിവസം കൂടി

 

കേരളത്തിലെ കോളേജുകളിൽ 2019ലെ എംബിഎ പ്രവേശനത്തിനുള്ള പരീക്ഷയായ കെ മാറ്റ് കേരള, ഫെബ്രുവരി 17ന് നടത്തും.  ഇതുവരെയും അപേക്ഷകൾ സമർപ്പിക്കാത്തവർ ജനുവരി 31 വൈകുന്നേരം 5 മണിക്ക് മുമ്പേ ഓൺലൈനായി സമർപ്പിക്കണം.  അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.  അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും:  kmatkerala.in.   ഫോൺ: 04712335133, 8547255133.

പി.എൻ.എക്സ്. 222/19

date