Skip to main content

ഐ കാന്‍ സാക്ഷരതായജ്ഞം രണ്ടാം ഘട്ടത്തിലേക്ക്

 

ഇംഗീഷില്‍ പ്രാഥമികവിദ്യാഭ്യാസം നല്‍കുതിനായി കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഐ കാന്‍ ഇംഗ്ലീഷ് സാക്ഷരതായജ്ഞം മാതൃക പദ്ധതി രണ്ടാം ഘേട്ടത്തിലേക്ക് കടന്നു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സാക്ഷരത മിഷന്‍ അസി കോ ഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍ നിര്‍വഹിച്ചു.

2017 നടന്ന ഐ കാന്‍ സാക്ഷരതായജ്ഞത്തിന്റെ ഒന്നാം ഘട്ടത്തില്‍ വളണ്ടിയര്‍മാരെ നിയോഗിച്ച് നടത്തിയ സര്‍വ്വെയില്‍ പഞ്ചായത്ത് പരിധിയില്‍ ഇംഗ്ലീഷില്‍ പരിജ്ഞാനമില്ലാത്ത 1033 മുതിര്‍പൗരന്‍മാരെ കണ്ടെത്തിയിരുന്നു. ഇവരില്‍ തല്‍പരരായ 571 പേര്‍ക്ക് ആദ്യഘട്ടത്തില്‍ ഇംഗ്ലീഷ ഭാഷാ പരിജ്ഞാനത്തില്‍ പരിശീലനം നല്‍കി. ഇത് വിജയകരമായതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. ഇതിലൂടെ പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും ഇംഗ്ലീഷ്് ഭാഷയില്‍ പരിജ്ഞാനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷീബ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി പി സനല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ ലഹിജ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ സംഗീത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി വി രാഘവന്‍, പി എം സുകുമാരന്‍, കെ വി രമേഷന്‍, എം മനോജ്, കെ കെ കുമാരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

 

date