Skip to main content

വസന്തോത്‌സവം: ഒന്നര ലക്ഷം സന്ദർശകർ

 

* വരുമാന വിഹിതം മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസത്തിന്

ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിച്ച വസന്തോത്‌സവം 2019 കാണാനെത്തിയത് ഒന്നരലക്ഷത്തോളം പേർ. ഇതിൽ 1,27,170 പേർ ടിക്കറ്റെടുത്ത് കണ്ടു. ഇതിലൂടെ 56,14,970 രൂപ മൊത്തം ലഭിച്ചു. സ്റ്റാൾ വാടകയിനത്തിൽ 3031961 രൂപയും ലഭിച്ചു. സമാപന ദിവസമായ 20ന് മാത്രം 9.76 ലക്ഷം രൂപയാണ് ലഭിച്ചത്. ഏകദേശം 20,000 സന്ദർശകരുണ്ടായിരുന്നു. 

വസന്തോത്‌സവത്തിലൂടെ ലഭിച്ച വരുമാനത്തിൽ നിന്ന് ആറ് ലക്ഷം രൂപ ടൂറിസം വകുപ്പ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പരിപാടി കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പ്രളയ ദുരന്തമുണ്ടായ സാഹചര്യത്തിൽ സർക്കാർ പണം ഉപയോഗിക്കാതെയാണ് വസന്തോത്‌സവം സംഘടിപ്പിച്ചത്. ഇതോടൊപ്പം ഓണാഘോഷത്തിനായി മാറ്റിവച്ചിരുന്ന ആറ് കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി കൈമാറി.  

പി.എൻ.എക്സ്. 228/19

date