Skip to main content

തൃപ്പൂണിത്തുറ ആയൂർവേദ കോളേജിൽ അധ്യാപക ഒഴിവ്

 

തൃപ്പൂണ്ണിത്തുറ സർക്കാർ ആയൂർവേദ കോളേജിലെ ക്രിയാശരീര വകുപ്പിൽ ഒരു അധ്യാപക  ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ഒരു വർഷമാണ് കരാർ കാലാവധി. ആയൂർവേദത്തിലെ ക്രിയാശരീരത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.  ക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ ജനുവരി 30ന് രാവിലെ പത്തിന് പ്രിൻസിപ്പാൾ മുമ്പാകെ ബയോഡേറ്റ, ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

പി.എൻ.എക്സ്. 235/19

date