Skip to main content

ഗാന്ധിസ്മൃതി ഖാദിമേള ഉദ്ഘാടനം ഇന്ന് 

 

മഹാത്മാഗാന്ധിയുടെ 150-ാം ജ•വാര്‍ഷികം, ഖാദി പ്രസ്ഥാനത്തിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ചു ജില്ലയില്‍ നടത്തുന്ന ഗാന്ധിസ്മൃതി ഖാദിമേളയുടെ ഉദ്ഘാടനം ഇന്ന് (ജനുവരി 22)  ഉച്ചയ്ക്ക് 12ന് കോട്ടയം സിഎം.എസ് കോളേജില്‍ നടക്കും. യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയല്‍ മേള ഉദ്ഘാടനം ചെയ്യും. ഖാദി ബോര്‍ഡ് മെമ്പര്‍ ഡി.എല്‍ മാണി അദ്ധ്യക്ഷത വഹിക്കും. ഖാദി ബോര്‍ഡ് മെമ്പര്‍ ടി. വി ബേബി വിഷയാവതരണവും മഹാത്മാഗാന്ധി സര്‍വ്വകലാശാല ഗാന്ധിയന്‍ സ്റ്റഡി സെന്റര്‍ അസി.  പ്രൊഫ. പി. ആര്‍ ഹരിലക്ഷ്മീന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സിഎംഎസ് കോളേജ് ചരിത്രവിഭാഗം മേധാവി രാധിക ജി, ഡോ. സുമി മേരി തോമസ്, പ്രോജക്ട് ഓഫീസര്‍ കെ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍, വില്ലേജ്  ഇന്‍സ്ട്രീസ് ഓഫീസര്‍ ജെ. രാധാകൃഷ്ണ കുറിപ്പ് എന്നിവര്‍ സംസാരിക്കും.  

date