Skip to main content

അപേക്ഷ ക്ഷണിച്ചു

 

     വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് (എം.ബി.ബി.എസ്, എഞ്ചിനീയറിംഗ്, ബിഡിഎസ്) വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിനുളള പദ്ധതിയിലേക്ക് (പടവുകള്‍) അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുട്ടികള്‍, മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ചവരും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ/സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുളള കോളേജുകളില്‍ പഠിക്കുന്നവരും സര്‍ക്കാര്‍തലങ്ങളില്‍ മറ്റു സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തവരും ആയിരിക്കണം. അമ്മയുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കൂടരുത്. നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോം ജനുവരി 31നകം പ്രദേശത്തെ ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2561677 

(കെ.ഐ.ഒ.പി.ആര്‍-104/19)

date