Skip to main content

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ്  ഡവലപ്‌മെന്റ് സ്‌കീം  

 

സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍        ഷിപ്പിന് പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് പരീക്ഷ നടത്തുന്നു. 2018-19 അദ്ധ്യയന വര്‍ഷം നാലാം ക്ലാസ്സില്‍ പഠനം നടത്തുന്ന ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. വിദ്യാര്‍ത്ഥികള്‍ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്ത  കുടുംബങ്ങളില്‍ നിന്നുളളവരാകണം. ഫെബ്രുവരി 23ന് ഉച്ചക്ക് രണ്ടണ്‍ു മുതല്‍ നാല് മണി വരെയാണ് പരീക്ഷ.

   പരീക്ഷയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന  വിദ്യാര്‍ത്ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, ആണ്‍കുട്ടി/പെണ്‍കുട്ടി, പഠിക്കുന്ന ക്ലാസ്സ്, സ്‌കൂളിന്റെ പേര്, മേല്‍വിലാസം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ  വെള്ള പേപ്പറില്‍ തയ്യാറാക്കി  സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിലോ, പുഞ്ചവയല്‍, മേലുകാവ്, വൈക്കം എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ  ഫെബ്രുവരി  നാലിനകം നല്‍കണം. നിശ്ചിത തീയതി കഴിഞ്ഞു ലഭിക്കുന്നതോ പൂര്‍ണ്ണ വിവരങ്ങള്‍ രേഖപ്പെടുത്താത്തതോ ആയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷയോടൊപ്പം ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടണ്‍തില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനു മുന്‍പായി ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസില്‍ ഹാജരാക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണീച്ചര്‍ എന്നിവ വാങ്ങുന്നതിനും പ്രതേ്യക ട്യൂഷനും ധനസഹായവും പത്താം ക്ലാസ്സ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ ഓഫീസുകളുമായി ബന്ധപ്പെടുക. ഫോണ്‍:  04828 202751,  9496070350, 9496070351, 9496070352.

(കെ.ഐ.ഒ.പി.ആര്‍-105/19)

date