Skip to main content

സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം ജില്ലാതല തെരഞ്ഞെടുപ്പ് 

 

2019-20 അധ്യയന വര്‍ഷത്തേക്ക് ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളിലും പ്രവേശനത്തിന് ജില്ലാതലത്തില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. ഏഴ്, എട്ട്, ഒമ്പത്, പ്ലസ് വണ്‍/വിഎച്ച്എസ്ഇ ക്ലാസുകളിലേക്കാണ് പ്രവേശനം. കായിക യുവജന കാര്യാലയമാണ് സെലക്ഷന്‍ സംഘടിപ്പിക്കുന്നത്. 

അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, തായ്‌ക്കൊണ്ടോ, റസ്ലിംഗ്, ഹോക്കി, വെയിറ്റ്‌ലിഫ്റ്റിംഗ്, ബോക്‌സിംഗ്, ജൂഡോ എന്നീ കായിക ഇനങ്ങളില്‍ താത്പര്യമുള്ള വിദ്യാര്‍ഥികളെയാണ് തെരഞ്ഞെടുക്കുന്നത്. 

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ജനന തീയതി തെളിയിക്കുന്ന രേഖയും ഫോട്ടോയും ജില്ലാ,സംസ്ഥാന,ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി ആറിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരം www.sportskerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.            (പിഎന്‍പി 250/19)

date