Skip to main content

ഹോസ്റ്റൽ നിർമ്മാണം താത്പര്യപത്രം ക്ഷണിച്ചു

 

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പാലക്കാട് ജില്ലയിലെ അയിലൂരിൽ പുതിയതായി പെൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ നിർമ്മിക്കുന്നതിനായി ഈ മേഖലയിൽ 5 വർഷം മുൻ പരിചയം ഉള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 രണ്ട് മണി വരെയാണ്. അതേ ദിവസം മൂന്നിന് ഹാജരുള്ള സ്ഥാപനങ്ങൾ/പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ പ്രൊപ്പോസലുകൾ പരിഗണിക്കും. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് 28 ന് പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0471-2303229, 2304594

പി.എൻ.എക്സ്. 244/19

date