Skip to main content

എറണാകുളം അറിയിപ്പുകള്‍

പട്ടികജാതി വിഭാഗത്തിൽപെട്ട യുവതികൾക്ക് തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി:  നെല്ലാട് ഗാന്ധിഗ്രാം സൊസൈറ്റി ജില്ലയിലെ കുന്നത്തുനാട് മൂവാറ്റുപുഴ കോതമംഗലം താലൂക്കുകൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതികളിൽ നിന്നും ആറുമാസത്തെ ഗാർമെൻറ്സ് മേക്കിങ്, എംബ്രോയിഡറി തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 35നും ഇടയിൽ പ്രായമുള്ള എട്ടാംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവതികൾക്ക് അപേക്ഷിക്കാം. പരിശീലനത്തിന് തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപ്പൻഡും പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്, തൊഴിലുപകരണങ്ങൾ എന്നിവ ലഭിക്കും. താൽപ്പര്യമുള്ളവർ സൊസൈറ്റിയിൽ നിന്നും നേരിട്ട് വിതരണം ചെയ്യുന്ന അപേക്ഷാഫോറത്തോടൊപ്പം യോഗ്യത സർട്ടിഫിക്കേറ്റ്. ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ഈ മാസം 28 ന് മുമ്പായി മാനേജർ, ഗാന്ധിഗ്രാം ഡെവലപ്മെൻറ് സൊസൈറ്റി, നെല്ലാട് പി ഒ, 686669 , എറണാകുളം എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

എസ് സി പ്രമോട്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: ജില്ലയിലെ പള്ളുരുത്തി, വൈപ്പിൻ, മൂവാറ്റുപുഴ, വടവുകോട്, വാഴക്കുളം, മുളന്തുരുത്തി, ആലങ്ങാട്, ഇടപ്പള്ളി, അങ്കമാലി, പാറക്കടവ്, ബ്ലോക്ക് പഞ്ചായത്തുകളിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പിറവം, കോതമംഗലം, കളമശ്ശേരി, ഏലൂർ, ആലുവ, അങ്കമാലി, മൂവാറ്റുപുഴ, പെരുമ്പാവൂർ മുനിസിപ്പാലിറ്റികളിലും കൊച്ചി കോർപ്പറേഷനിലും എസ് സി പ്രമോട്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ സ്ഥിര താമസക്കാരായ പ്ലസ്ടു അഥവാ തതുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗക്കാർക്കും എസ് എസ് എൽസി യോഗ്യതയുള്ള 40നും 50നും മധ്യേ പ്രായമുള്ള സാമൂഹിക പ്രവർത്തകരായ പട്ടികജാതി വിഭാഗക്കാർക്കും നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ ബന്ധപ്പെടാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25. കൂടിക്കാഴ്ച ഈമാസം 30ന്. ഫോൺ: 0484 2422256

സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാതല തെരഞ്ഞെടുപ്പ്

കൊച്ചി: 2019-2020 അധ്യയന വര്‍ഷത്തിലേക്ക് ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളിലും പ്രവേശനത്തിന് ജില്ലാതലത്തില്‍ സെലക്ഷന്‍ ട്രയല്‍ സംഘടിപ്പിക്കുന്നു. ഏഴ്, എട്ട്, ഒമ്പത്, പ്ലസ് വണ്‍/വിഎച്ച്എസ്ഇ ക്ലാസുകളിലേക്കാണ് പ്രവേശനം. കായിക യുവജന കാര്യാലയമാണ് സെലക്ഷന്‍ സംഘടിപ്പിക്കുന്നത്.

അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, തായ്‌ക്കൊണ്ടോ, റസ്‌ലിംഗ്, ഹോക്കി, വെയ്റ്റ്‌ലിഫ്റ്റിംങ്, ബോക്‌സിങ്, ജൂഡോ എന്നീ കായികയിനങ്ങളില്‍ താത്പര്യമുളള വിദ്യാര്‍ഥികളെയാണ് തിരഞ്ഞെടുക്കുന്നത്.

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ജനന തീയതി തെളിയിക്കുന്ന രേഖയും ഫോട്ടോയും ജില്ലാ, സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ജില്ലകളിലെ സെലക്ഷന്‍ ട്രയല്‍ കേന്ദ്രങ്ങളില്‍ നിശ്ചിത ദിവസം നേരിട്ട് ഹാജരാകണം.
ജനുവരി 22-ന് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ട്, 23-ന് കാസര്‍ഗോഡ് പെരിയ നവോദയ വിദ്യാലയം, 24-ന് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയം, 25-ന് കോഴിക്കോട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ്, 28-ന് മലപ്പുറം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, 29-ന് പാലക്കാട് മേഴ്‌സി കോളേജ് ഗ്രൗണ്ട്, 30-ന് തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, ഫെബ്രുവരി ഒന്നിന് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയം, രണ്ടിന് കോട്ടയം സിഎംഎസ് കോളേജ് ഗ്രൗണ്ട്, അഞ്ചിന് ഇടുക്കി അരക്കുളം സെന്റ് ജോസഫ് കോളേജ്, ആറിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, ഏഴിന് ആലപ്പുഴ എസ്ഡിവി ഹയര്‍ സെക്കന്ററി സ്‌കൂള്‍, എട്ടിന് കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം, 11-ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പുകള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ www.sportskerala.org വെബ്‌സൈറ്റില്‍ ലഭിക്കും.

 

date