Skip to main content

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സൗരോർജ്ജ പ്രഭയിൽ

പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സൗരോർജ്ജ പ്രഭയിൽ .       6.92 ലക്ഷം രൂപ ചിലവിൽ ബ്ലോക്ക് പഞ്ചായത്തോഫീസിൽ സ്ഥാപിച്ച  സൗരോർജ്ജ പാനലാണ് പ്രവർത്തന സജ്ജമായത്. 25 കിലോവാട്ട് വൈദ്യുതി ഇതിലൂടെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിദിനം 25 യൂനിറ്റ് വൈദ്യുതി ഇതിലൂടെ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ പ്രതിദിന ഉപയോഗം ശരാശരി15 യൂണിറ്റാണ്. ബാക്കി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇലക്ടിസിറ്റി ബോർഡുമായി  ഉണ്ടാക്കിയ ധാരണ പ്രകാരം  വൈദ്യംത ലൈനിലേക്ക് നേരിട്ട് കടത്തിവിടും. ഇതോടെ വൈദ്യുത ബിൽ തുക ലാഭിക്കാമെന്നതിന് പുറമേ  വൈദ്യുതി വിൽപനയിലൂടെ ബ്ലോക്കിന് സാമ്പത്തീക നേട്ടമുണ്ടാകുകയും ചെയ്യും. അനർട്ടിന്റെ മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കുന്ന ഇക്കോമേറ്റ് എനർജി എന്ന സ്ഥാപനമാണ് ഇവിടെ പദ്ധതി നടപ്പിലാക്കിയത്.      ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു  പദ്ധതി ഉത്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ വൈ.പ്രസിഡന്റ് കെ.പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ,സ്ഥിരം സമിതി അദ്ധ്യക്ഷ സിസിലി ഈയോബ്, അഡ്വ.ജോബി മാത്യു, സീന ബിജു, പോൾ ഉതുപ്പ് ,മനോജ് മൂത്തേടൻ എം.പി.പ്രകാശ് , ഗായത്രി വിനോദ് ,സരള കൃഷ്ണൻകുട്ടി ,പ്രീത സുകു ബി. ഡി.ഒ കെ.എ.തോമസ് എന്നിവർ പങ്കെടുത്തു.  ബ്ലോക്ക് പഞ്ചായത്തിന്റെ അനുബന്ധ സ്ഥാപനങ്ങളിലും വരും വർഷങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.

ഫോട്ടോ അടിക്കുറിപ്പ്:

കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാപിച്ച സൗരോർജ്ജ പാനലിന്റെ ഉദ്ഘാടനം പ്രസിഡന്റ് മിനി ബാബു നിർവഹിക്കുന്നു.

date