Skip to main content

പട്ടയമേള ഇന്ന് ( 22.1.2019) കുട്ടിക്കാനം മരിയന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

 

ജില്ലയിലെ കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന്  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടത്തുന്ന മൂന്നാമത്തെ പട്ടയമേള ഇന്ന് (22.1.19) രാവിലെ 11.30ന് കുട്ടിക്കാനം മരിയന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈദ്യുതിമന്ത്രി എം.എം മണി ചടങ്ങില്‍ അധ്യക്ഷനായിരിക്കും. ജോയ്‌സ് ജോര്‍ജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ ഇ.എസ്.ബിജിമോള്‍, പി.ജെ. ജോസഫ്, റോഷി അഗസ്റ്റിന്‍, എസ്. രാജേന്ദ്രന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ ആശംസകള്‍ നേരും. പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, മുരിക്കാശ്ശേരി, ഇടുക്കി, കരിമണ്ണൂര്‍, രാജകുമാരി എന്നീ ഭൂമിപതിവ് ഓഫീസുകള്‍ ഇടുക്കി, തൊടുപുഴ, ദേവികുളം താലൂക്കാഫീസുകള്‍, തൊടുപുഴ ലാന്റ് ട്രൈബ്യൂണല്‍ എന്നീ കാര്യാലയങ്ങളില്‍ നിന്നുള്ള 6000ത്തോളം പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നത്. 

date