Skip to main content

വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍  ഉദ്ഘാടനം ഇന്ന്(22.1.19)

 

 

 

വനിതാ ജീവനക്കാര്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ താമസ സൗകര്യമൊരുക്കിയുള്ള വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍ കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ വിനിയോഗിച്ച് സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കട്ടപ്പനയില്‍ പബ്ലിക് ഹൗസിംഗ് സ്‌കീമില്‍ പണികഴിപ്പിച്ച വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ഇന്ന്(22ന)് രാവിലെ 10 മണിക്ക് റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി അധ്യക്ഷത വഹിക്കും. അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

 

കട്ടപ്പന ബൈപ്പാസ് റോഡിനു സമീപം ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 47 സെന്റ് സ്ഥലത്താണ് 1908ച. മീ. വിസ്തീര്‍ണ്ണത്തില്‍ മൂന്നുനിലകളിലായി ഹോസ്റ്റല്‍ നിര്‍മ്മിച്ചിരിക്കുന്നത്.  5.15 കോടി രൂപ ചിലവഴിച്ചാണ്  125 കിടക്കകളോടുകൂടിയ ഹോസ്റ്റല്‍ പൂര്‍ത്തീകരിച്ചത്. നിര്‍മ്മാണ ചെലവിന്റെ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. അധികമായി വരുന്ന തുക ബോര്‍ഡാണ് വഹിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി ബാത്ത് റൂം സൗകര്യമുള്ള മൂന്നു കിടക്കയോടു കൂടിയ മുറിയും രണ്ട് കിടക്കകളുള്ള രണ്ട് അതിഥിമുറിയും മൂന്ന് കിടക്കകളുള്ള 20 മുറിയും 6 കിടക്കകളുള്ള ഡോര്‍മിറ്ററിയും രോഗികള്‍ക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ രണ്ട് കിടക്കകളുള്ള ബാത്ത് അറ്റാച്ച്ഡ് മുറിയും  ഡേ കെയര്‍, റിക്രിയേഷന്‍ ഹാള്‍, അടുക്കള, ഡൈനിംഗ് ഹാള്‍ എന്നീ സൗകര്യങ്ങളും ഹോസ്റ്റലിലുണ്ട്. 

date