Skip to main content

ശാന്തന്‍പാറയില്‍  സ്ത്രീപദവി സ്വയംപഠന പ്രക്രിയ പരിശീലനം ആരംഭിച്ചു

 

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ സ്‌നേഹിത ഗ്രാമം സ്ത്രീപദവി സ്വയംപഠന പ്രക്രിയയുടെ  ഒന്നാം ഘട്ട പഞ്ചായത്തുതല ഉദ്ഘാടനം 21ന്  ശാന്തന്‍പാറ പഞ്ചായത്ത് ഹാളില്‍  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സേനാപതി ശശി നിര്‍വ്വഹിച്ചു.  നാല് ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുന്നത്.  ഒന്നാം ഘട്ടത്തില്‍ വ്യക്തിത്വ വികസനവും  നേതൃത്വപരിശീലനവും എന്ന വിഷയത്തില്‍  മൂന്ന് ദിവസങ്ങളിലായി  ക്ലാസ്സും ചര്‍ച്ചകളും നടക്കും. സ്‌നേഹിതാ ഗ്രാമത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക അത് അയല്‍ക്കൂട്ട അംഗങ്ങള്‍വഴി സാധാരണക്കാരിലേക്ക് എത്തിക്കുക എന്നിവയാണ് പരിശീലനത്തിന്റെ ലക്ഷ്യം. നാല് ഘട്ടങ്ങളിലായി ഇരുപതിലേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും

സാലുമുഹമ്മദ് സ്‌നേഹിതാ ഗ്രാമത്തെപ്പറ്റിയും  മിനിജോഷി സ്ത്രീപദവി സ്വയം പഠനത്തെക്കുറിച്ചുള്ള  ക്ലാസ്സുകള്‍  നേതൃത്വം നല്‍കും. വാര്‍ഡ് മെമ്പര്‍ രജനി മാധവദാസ്, പഞ്ചായത്ത് സെക്രട്ടറി ഗോപാലകൃഷ്ണന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൂജാത രവി, ഫെബിന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.  

date