Skip to main content

ജില്ലാ  മാനസികാരോഗ്യ പരിപാടിയില്‍ കരാര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

 

 

 

ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു സൈക്യാട്രിസ്റ്റ്, ഒരു പ്രോജക്ട് ഓഫീസര്‍, 16 കൗണ്‍സിലര്‍മാര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്യട്രിസ്റ്റിന് എം.ബി.ബി.എസ് എം.ഡി ഡി.എന്‍.ബി ഡിപ്ലോമ സൈക്യാട്രി പ്രോജക്ട് ഓഫീസര്‍ എം.എസ്.ഡബ്ല്യൂ(മെഡിക്കല്‍ സൈക്യാട്രി) കൗണ്‍സിലര്‍മാര്‍ക്ക് എം.എസ്.ഡബ്ല്യൂ (മെഡിക്കല്‍ സൈക്യാട്രി) എം.എ എം.എസ്.സി(സൈക്കോളജി) ആണ് തസ്തികകളിലേക്കുള്ള അടിസ്ഥാന യോഗ്യത. പ്രായം 40 കവിയരുത്. സൈക്യാട്രിസ്റ്റിന് മാസ ശമ്പളം 51600ഉം, പ്രോജക്ട് ഓഫീസര്‍ക്ക് 27800ഉം, കൗണ്‍സിലര്‍ക്ക് 12500 (2500 രൂപ യാത്രാബത്ത അനുവദിക്കും)കരാര്‍ നിയമനം ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും. അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാലിലോ നോഡല്‍ ഓഫീസര്‍ ജില്ലാ മാനസികാരോഗ്യ പരിപാടി ഇടുക്കി, ജില്ലാ ആശുപത്രി , തൊടുപുഴ എന്ന വിലാസത്തില്‍ 27നു മുമ്പായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9496886418.  ഇന്റര്‍വ്യൂ നടത്തുന്ന തീയതി പിന്നീട് അറിയിക്കും.

date