Skip to main content

ഇ.സി.ജി ടെക്‌നിഷ്യന്‍ താല്‍ക്കാലിക നിയമനം

    ഗവ. മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുളള ആശുപത്രികളില്‍ നിലവിലുളള ഇ.സി.ജി ടെക്‌നിഷ്യന്‍ തസ്തികയില്‍ താല്‍ക്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിനായി  ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബി.സി.വി.റ്റി അല്ലെങ്കില്‍ ഡി.സി.വി.റ്റി. പ്രവര്‍ത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി കൂടിക്കാഴ്ചക്ക് ഡിസംബര്‍ 14 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാവണം. ഈ നിയമനം സ്ഥിരനിയമനം നടക്കുന്നതുവരെയോ പരമാവധി 89 ദിവസത്തേക്കോ ആയിരിക്കും.
 

date