Skip to main content

റവന്യൂ റിക്കവറി -കുടിശിക നിവാരണ അദാലത്ത്

ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നിന്നും  വിവിധ പദ്ധതികളിലൂടെ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി വായ്പയെടുത്തവര്‍ക്കായി കുടിശ്ശിക നിവാരണ അദാലത്ത് ഡിസംബര്‍ 12 ന് കോഴിക്കോട് ചെറൂട്ടി റോഡിലുളള ഓഫീസില്‍ നടത്തും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പണമടയ്ക്കുന്നവര്‍ക്ക് പിഴപ്പലിശ പൂര്‍ണ്ണമായും ഇളവു നല്‍കുന്നതാണെന്ന്  പ്രോജക്ട് ഓഫീസര്‍ കെ.പി ദിനേഷ്‌കുമാര്‍ അറിയിച്ചു. ഫോണ്‍ : 0495-2366156.
 

date