Skip to main content

കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ ഒഴിവ് 

 

 കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭിച്ച ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യന്‍. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡിസംബര്‍ 14ന് ഇന്റര്‍വ്യൂ നടക്കും. ആവശ്യമായ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ അന്നേ ദിവസം തന്നെ പ്രസ്തുത തസ്തികകളിലേക്ക് വാക്ക്- ഇന്‍- ഇന്റര്‍വ്യൂ നടക്കും. യോഗ്യതയുളളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം രാവിലെ 10ന് ജനറല്‍ ആശുപത്രിയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04828 203492, 202292 

                                                    (കെ.ഐ.ഒ.പി.ആര്‍-2091/17)

date