Skip to main content

കുടുംബശ്രീ ചിക്കന്‍ 

 

കുടുംബശ്രീ മിഷനും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന കുടുംബശ്രീ ചിക്കന്‍” പദ്ധതിക്ക് കോട്ടയം ജില്ലയില്‍  തുടക്കമായി.  നിലവില്‍ കോഴി വളര്‍ത്തുന്ന യൂണിറ്റുകളെ ഏകോപിപ്പിച്ചാണ്  പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.  ചിക്കന്റെ വില നിയന്ത്രണമാണ് പദ്ധതിയുടെ ലക്ഷ്യം. സംരംഭകര്‍ക്കുള്ള ഏകദിന പരിശീലനം കുടുംബശ്രീ കോട്ടയം ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടന്നു.  കുടുംബശ്രീ മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എല്‍ രവികുമാര്‍,  മൃഗസംരംക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ എന്‍ ദിലീപ്,  ഡോ. പൂര്‍ണ്ണിമ (സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജര്‍), സാബു സി മാത്യു (എഡിഎംസി), അഞ്ജുഷ വിശ്വനാഥന്‍ (റീജിയണല്‍ കോര്‍ഡിനേറ്റര്‍), കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍  ടിജി പ്രഭാകരന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന്‍  എന്നിവര്‍ നേതൃത്വം നല്‍കി. 

                                                      (കെ.ഐ.ഒ.പി.ആര്‍-2092/17)

date