Skip to main content

ആലപ്പാട് ഖനനം- ഉത്കണ്ഠകൾക്ക് പരിഹാരം കാണും: വ്യവസായമന്ത്രി ഇ.പി.ജയരാജൻ

 

 

ആലപ്പാട് ഖനനം സംബന്ധിച്ച് എല്ലാവരുടെയും ഉത്കണഠകൾക്ക് പരിഹാരം കാണാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനായി നിയോഗിച്ച വിദഗ്ധസമിതിക്കൊപ്പം ഈ മേഖലയിൽ അവശേഷിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ജില്ലാ കളക്ടറും ആർ രാമചന്ദ്രൻ, എൻ.വിജയൻപിള്ള എന്നീ എംഎൽഎമാരും അംഗങ്ങളായുള്ള സമിതിയോട് റിപ്പോർട്ട് തയാറാക്കിത്തരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചവറ കെഎംഎംഎല്ലിലെ 410 ലാപ താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജൻ വാർത്താസമ്മേളനതതിൽ അറിയിച്ചു. കെഎംഎംഎല്ലിനെ കേരളത്തിലെ ഉന്നതമായ വ്യവസായസ്ഥാപനമാക്കുന്നതിന് എല്ലാ നടപടികളും സർക്കാർ സീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെഎംഎംഎല്ലും ഐആർഇയും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഏറ്റവും വളർത്തിയെടുക്കുകയും വിപുലീകരിക്കുകയും ചെയ്ത സ്ഥാപനങ്ങളാണ്. ഈ സർക്കാർ അധികാരമേറ്റശേഷം ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സിമന്റ് വില വർധിക്കുന്നത് നിയന്ത്രിക്കുന്നതിനായി സിമന്റ് ഡീലർമാരുടെ യോഗം വിളിച്ചുചേർ്ക്കുമെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്സ്.477/19

date