Skip to main content
കോടോത്ത് ജിഎച്ച്എസ്എസിലെ ഐഡിയല്‍ ലാബ് ഉദ്ഘാടനം നിര്‍വഹിച്ചശേഷം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പരിശോധിക്കുന്നു.

കോടോത്ത് സ്‌കൂളിലെ ഐഡിയല്‍ ലാബ് മന്ത്രി ഉദ്ഘാടനം ചെയ്തു

കോടോത്ത് ഡോ.അംബേദ്കര്‍ ഗവര്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഐഡിയല്‍ ലാബിന്റെയും സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെയും ഉദ്ഘാടനം  റവന്യൂ വകുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ആര്‍.എം.എസ്.എ പദ്ധതി പ്രകാരമാണ് അന്താരാഷ്ട്ര നിലാവാരമുള്ള ഐഡിയല്‍ ലാബ് സ്‌കൂളിന് അനുവദിച്ചത്. കേരളത്തിലെ ആകെ നാല് വിദ്യാലയങ്ങള്‍ക്ക് മാത്രമാണ്  ഐഡിയല്‍ ലാബ് അനുവദിച്ചിട്ടുള്ളത്. 
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ അധ്യക്ഷത വഹിച്ചു.ഡിഡിഇ:ഡോ. ഗിരീഷ് ചോലയില്‍ ഐഡിയല്‍ ലാബിനെക്കുറിച്ച് വിശദീകരിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കുഞ്ഞുമോള്‍ ജോണ്‍ സ്‌കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഇ പത്മാവതി, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ബാബു, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ സി മാത്യു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഭൂപേഷ്, പഞ്ചായത്ത് അംഗങ്ങളായ പി വി ശ്രീലത, ബി കുഞ്ഞമ്പു, കാസര്‍കോട് ഡി പി ഒ: പി പി വേണുഗോപാല്‍, ഹോസ്ദുര്‍ഗ് എ ഇ ഒ: പി വി ജയരാജ്, ഹെഡ്മിസ്ട്രസ് എന്‍ കെ നിര്‍മ്മല, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ ടി കോരന്‍, ടി കൃഷ്ണന്‍ മൊയോലം, ബിനോയ് ആന്റണി, ഷാജു പാമ്പയ്ക്കല്‍, പി ഭരതന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ വി കേളു ,സ്റ്റാഫ് സെക്രട്ടറി സിവിക്കുട്ടി വര്‍ഗ്ഗീസ്, പിടിഎ പ്രസിഡണ്ട് എം ഗണേശന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

date