Skip to main content
വെള്ളരിക്കുണ്ട് താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ സംസാരിക്കുന്നു.

വെള്ളരിക്കുണ്ട്  താലൂക്ക് മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം 2020-ല്‍ പൂര്‍ത്തിയാക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

മലയോര മേഖലയിലെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ്  ഈ മിനി സിവില്‍ സ്റ്റേഷന്‍ പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.വെള്ളരിക്കുണ്ട്  താലൂക്ക് മിനി സിവില്‍സ്റ്റേഷന്‍ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 ഓടെ പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
നിലവില്‍ ഒന്നര ഏക്കര്‍ 35 സെന്റ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്.ഇതിനായി 11.79കോടി രൂപ അനുവദിച്ചു. 
വെള്ളരിക്കുണ്ട് ടൗണില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷയായി. 
 

date