Skip to main content

ഉപതിരഞ്ഞെടുപ്പ്; മദ്യഷാപ്പുകൾ അടയ്ക്കും

ആലപ്പുഴ: ഫെബ്രുവരി 14ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴ നഗരസഭയിലെ ജില്ലാ കോടതി വാർഡ്(15), കായംകുളം നഗരസഭയിലെ എരുവ വാർഡ്(12), കൈനകരി ഗ്രാമപഞ്ചായത്തിലെ ഭജനമഠം വാർഡ്(5), കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം വാർഡ്(12) എന്നിവിടങ്ങളിലെ മദ്യഷാപ്പുകൾ ഫെബ്രുവരി 12 വൈകുന്നേരം അഞ്ചുമണിമുതൽ ഫെബ്രുവരി 14ന് വൈകിട്ട് അഞ്ചുവരെ അടച്ചിടണമെന്ന് ജില്ലാ കളക്ടർ ഉത്തരവായി. കൂടാതെ ഫെബ്രുവരി 15ന് വോട്ടെണ്ണൽ കേന്ദ്രങ്ങളായ ആലപ്പുഴ നഗരസഭ, കായംകുളം നഗരസഭ, കൈനകരി, കരുവാറ്റ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവയ്ക്ക് രണ്ടുകിലോമീറ്റർ പരിധിയിലുള്ള മദ്യഷാപ്പുകളും പ്രവർത്തിക്കരുത്.

 

date