Skip to main content
 നാഷനല്‍ എംപ്ലോയ്മെന്‍റ് സര്‍വീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പാലക്കാട് മേഴ്സി കോളെജില്‍ നടത്തിയ കോഴിക്കോട് മേഖലാ 'നിയുക്തി' തൊഴില്‍ മേള മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

നിയുക്തി' തൊഴില്‍മേള  നൂതന സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം:  മന്ത്രി കെ.കൃഷ്ണന്‍കുട്ടി 

 

 നൂതന സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ മേഖല തെരഞ്ഞെടുത്ത് തൊഴില്‍ ലഭ്യത ഉറപ്പാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. നാഷനല്‍ എംപ്ലോയ്മെന്‍റ് സര്‍വീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പാലക്കാട് മേഴ്സി കോളെജില്‍ നടത്തിയ കോഴിക്കോട് മേഖലാ 'നിയുക്തി' തൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍ കാലഘട്ടങ്ങളില്‍ അനുവര്‍ത്തിക്കുന്ന വിദ്യാഭ്യാസ-ആശയവിനിമയത്തേക്കാള്‍ പുത്തന്‍ ആശയവിനിമയ സാധ്യതകള്‍ക്കാണ് മുന്‍ഗണനയെന്നും മന്ത്രി കൂട്ടിചേര്‍ത്തു. തൊഴില്‍ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന എംപ്ലോയ്മെന്‍റ് സ്കില്‍ ഡവലപ്മെന്‍റ് കേന്ദ്രങ്ങളിലെ തൊഴില്‍ ലഭ്യതകളും ഓരോരുത്തരും ഉറപ്പാക്കണം. 
തൊഴിലന്വേഷകരുടെ ഇടയില്‍ സ്ത്രീകളുടെ വര്‍ധനവ് സ്ത്രീ മുന്നേറ്റത്തിന്‍റെ അടയാളമാണെന്ന് പരിപാടിയില്‍ അധ്യക്ഷനായ എം.ബി.രാജേഷ് എം.പി പറഞ്ഞു. തിരുവന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലാണ് നിയുക്തി തൊഴില്‍ മേള നടക്കുന്നത്. 86 ഓളം വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 4500 ഓളം ഒഴിവുകളിലേക്കായി പതിനായിരത്തിലധികം തൊഴില്‍ദാതാക്കളാണ് ജില്ലയില്‍ നടന്ന തൊഴില്‍ മേളയില്‍ പങ്കെടുത്തത്. പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ജയേഷ്, എംപ്ലോയ്മെന്‍റ് മേഖലാ ഡെപൂട്ടി ഡയറക്ടര്‍ മോഹന്‍ ലൂക്കോസ്, കോളെജ് പ്രിന്‍സിപ്പല്‍ പി.വി.ലില്ലി, കോഴിക്കോട് ഡിവിഷനല്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ പി.ജെ.സെബാസ്റ്റന്‍, അഡ്വ.മുരുഗദാസ് എന്നിവര്‍ സംസാരിച്ചു. 

date