Skip to main content

വയോജനാരോഗ്യ ക്ലാസുകള്‍സംഘടിപ്പിച്ചു

പെരിന്തല്‍മണ്ണ നഗരസഭയുടെവയോജനക്ഷേമ പദ്ധതിയായ സാഫല്യം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെമുതിര്‍ന്ന പൗരന്‍മാര്‍ക്കായി  മാനസികാരോഗ്യ ക്ലാസുംമൈന്റ് പവര്‍സെറ്റിങ് പ്രോഗ്രാമും നടത്തി. മനഴി ബസ്സ്റ്റാന്റിലെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍വെച്ചു നടന്ന പരിപാടി നഗരസഭ വൈസ്.ചെയര്‍മാന്‍ നിഷി അനില്‍രാജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യസ്ഥിരസമിതി ചെയര്‍മാന്‍ പി.ടി.ശോഭന  അധ്യക്ഷയായി. കൗണ്‍സിലര്‍മാരായകെ.ശങ്കരനാരായണന്‍, കെ.സുന്ദരന്‍ ഡോ.അങ്കുവര്‍ഗ്ഗീസ്, വിന്നര്‍ഷരീഫ്,എ. ആനന്ദമൂര്‍ത്തി,അമ്പിളി മനോജ് എന്നിവര്‍സംസാരിച്ചു.

 

date